CAREER DEEPIKA
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 22 വരെ അപേക്ഷിക്കാം.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (92 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രാഞ്ച് മാനേജർ (9), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടു നിയമനമാണ്.
കാറ്റഗറി നമ്പർ: 35/2025
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ
ഒഴിവ്: 9
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
കാറ്റഗറി നമ്പർ: 36/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സൂപ്പർ ഗ്രേഡ് ബാങ്കുകൾ
ഒഴിവ്: 19
കാറ്റഗറി നമ്പർ: 37/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകൾ
ഒഴിവ്: 45
കാറ്റഗറി നമ്പർ: 38/2025
ജൂനിയർ ക്ലാർക്ക്/കാഷ്യർ ക്ലാസ് 2-ക്ലാസ് 7 ബാങ്കുകൾ
ഒഴിവ്: 18
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ് സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർഗോഡ് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി/ ഡിസിഎം). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
മഞ്ചേരി സഹകരണ അർബൻ ബാങ്കിൽ ജൂണിയർ ക്ലാർക്ക് തസ്തികയിലെ 10 ഒഴിവിലേക്കും (കാറ്റഗറി നമ്പർ: 42/2025) ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. ജനുവരി 23 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കാറ്റഗറി നമ്പർ: 39/2025
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 4
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വർഷ പരിചയം
കാറ്റഗറി നമ്പർ 40/2025
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: 1. ബിരുദം. 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്.
3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.
കാറ്റഗറി നമ്പർ: 41/2025
ടൈപ്പിസ്റ്റ്
ഒഴിവ്: 1
യോഗ്യത: 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ.
ശ്രദ്ധിക്കുക...
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. പ്രായം: 01.01.2025 ൽ 18 തികയണം. 40 കവിയരുത്.
പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
പരീക്ഷ: ജൂണിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയ്ക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എഴുത്തുപരീക്ഷയും മറ്റുള്ള തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും ആയിരിക്കും.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.cseb. kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ www.keralacseb. kerala.gov. in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
www.cseb. kerala.gov.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാഡിൽ വർക്ക്മെൻ കേഡറിൽ 132 ഒഴിവ്. സ്ഥിര നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത: സീനിയർ ഷിപ് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രമെന്റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/സിവിൽ/ ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം.
ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ): 60% മാർക്കോടെ മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ 4 എൻഡിടി മെത്തേഡുകളിൽ പിസിഎൻ/ഐഎസ്എൻടി/എഎസ്എൻടി ലെവൽ II യോഗ്യത; 4 വർഷ പരിചയം.
ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ): 60% മാർക്കോടെ ബിഎസ്സി കെമിസ്ട്രി, 4 വർഷ പരിചയം. സ്റ്റോർ കീപ്പർ: ബിരുദം, പിജി ഡിപ്ലോമ ഇൻ മെറ്റീരിയൽസ് മാനേജ്മെന്റ് അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ; 4 വർഷ പരിചയം.
അസിസ്റ്റന്റ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിംഗ് ആർട്സ് ഒഴികെ)/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം; 4 വർഷ പരിചയം.
പ്രായം: 35 കവിയരുത്. ശമ്പളം: അസിസ്റ്റന്റ് തസ്തികയിൽ 22,500-73,750; മറ്റു തസ്തികകളിൽ 23,500-77,000. ഫീസ്: 700 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
www.cochinshipyard.in
CAREER DEEPIKA
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ വിവിധ യൂണിറ്റുകളിൽ വിവിധ തസ്തികകളിലായി 79 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനുവരി 7 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം: റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.
വെയ്റ്റർ: പത്താം ക്ലാസ്/തത്തുല്യം, റെസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവീസിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം: 18-36; 22,200. അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം; 18-36; 22,200.
കൺസൾട്ടന്റ് റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.
കൺസൾട്ടന്റ് അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/ കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം, 18-36; 22,200. കൺസൾട്ടന്റ് ഹൗസ്കീപ്പർ: പ്ലസ് ടു ജയം/ തത്തുല്യം, ഹൗസ്കീപ്പിംഗ്/ അക്കൊമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അല്ലെങ്കിൽ ബിഎസ്സി ഹോം സയൻസ്; 18-36; 22,200.
കൺസൾട്ടന്റ് ഷെഫ്: ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമ/ബിരുദം, 3 വർഷ പരിചയം; 60,000. ഫീസ്: 200 രൂപ.
Managing Director, KTDC Ltd എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡി യായി അടയ്ക്കണം.
www.ktdc.com
CAREER DEEPIKA
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 100 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജനുവരി 10, 11 തീയതികളിൽ.
വിഭാഗങ്ങളും യോഗ്യതയും:
ഗ്രാജ്വേറ്റ് അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.
നോൺ എൻജിനിയറിംഗ്: ബിഎ/ബിഎസ്സി/ബികോം. സ്റ്റൈപൻഡ്: 9000.
ടെക്നീഷൻ അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
സ്റ്റൈപൻഡ്: 8000. 2021-2025 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.
www.iprc.gov.in
CAREER DEEPIKA
കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 28 ഒഴിവ്. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, റിക്രൂട്ട്മെന്റ് നമ്പർ, യോഗ്യത, ശമ്പളം:
ടെക്നിക്കൽ അസിസ്റ്റന്റ്-16, (23/2025); ഐടി/കംപ്യൂട്ടർ സംയൻസ്/കംപ്യൂട്ടർ ഹാർഡ്വേർ എൻജിനിയറിംഗ്/ഇലക്ട്രോണിക്സിൽ ഗവൺമെന്റ് അംഗീകൃത 3 വർഷ ഡിപ്ലോമ; 30,000.
ഡേറ്റ എൻട്രി ഓപ്പറേറ്റർ-12, (24/2025); കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ഹാർഡ്വേർ/ ഇലക്ട്രോണിക്സിൽ 3 വർഷ ഡിപ്ലോമ; 22,240. പ്രായം: 1984 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഒബ്ജക്ടീവ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ മുഖേന. ഫീസ്: 600. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചെലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.
www.hckrecruitment.keralacourts.in
Kerala
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പത്മരാജനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പത്തു വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും ഇയാൾ അനുഭവിക്കണം.
തലശേരി അതിവേഗ കോടതിയാണ് കെ. പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും കേസിനു ബലം നൽകി.